വൈദ്യുതി നിരക്ക് പകൽ കുറയും, രാത്രി കൂടും; നിരക്ക് പരിഷ്കരണത്തിനുള്ള കരട് പുറത്തിറക്കി വൈദ്യുതി റഗുലേറ്ററി കമീഷൻ

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമീഷൻ അടുത്ത അഞ്ചു വർഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് പുറത്തിറക്കി. പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള നിർദേശങ്ങളാണ് കരടിലുള്ളത്.

വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന രാത്രി സമയങ്ങളിൽ അധിക നിരക്ക് ഈടാക്കും. 2024 വരെ കെ.എസ്.ഇ.ബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽനിന്ന് 2027 മുതൽ തിരിച്ചു പിടിക്കാനും നിര്‍ദേശമുണ്ട്. 2027 മുതൽ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്കരണം എങ്ങനെയാകണമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരടാണ് വൈദ്യുതി റഗുലേറ്ററി കമീഷൻ പ്രസിദ്ധീകരിച്ചത്. നിലവിൽ മാസം 250 യൂനിറ്റിന് മുകളിൽ ഉപയോഗിക്കുന്നവര്‍ക്കാണ് ടി.ഒ.ഡി സംവിധാനമുള്ളത്. രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാര്‍ ഉൽപാദകര്‍ക്ക് പീക്ക് സമയത്ത് നിരക്ക് ഇളവ് നൽകുന്നതിനെക്കുറിച്ചും കെ.എസ്.ഇ.ബിക്ക് നിര്‍ദേശം സമര്‍പ്പിക്കാം. ഫിക്സഡ് ചാര്‍ജ് കണക്കാക്കുന്ന രീതിയിലും മാറ്റം വരാം. ഇപ്പോള്‍ സ്ലാബ് അനുസരിച്ചാണ് ഫിക്സ്ഡ് ചാര്‍ജ്. മീറ്റര്‍ സംവിധാനം ആയാൽ ആകെ ഉപഭോഗം നോക്കി ഫിക്സഡ് ചാര്‍ജ് നിശ്ചയിക്കണമെന്നാണ് നിര്‍ദേശം. ഇന്ധന സര്‍ചാര്‍ജ് മാസം തോറും പിരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശവുണ്ട്. വൈദ്യുതി വാങ്ങാൻ ചെലവായ തുക നിരക്കിലൂടെ ഈടാക്കാൻ കഴിയാത്തതുമൂലം 2024 വരെ കെ.എസ്.ഇ.ബിക്ക് ഉണ്ടായ നഷ്ടം 2031ന് മുമ്പ് നികത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം.

Tags:    
News Summary - Electricity Regulatory Commission releases draft for tariff revision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.