തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും. ഫെബ്രുവരി മുതൽ യൂണിറ്റിന് ഒൻപത് പൈസയാണ് കുറയുക. ഇന്ധന സര്‍ചാര്‍ജ് 19 ല്‍ നിന്നും പത്ത് പൈസയായി കുറഞ്ഞതിനാലാണിത്. സ്വമേധയാ പിരിക്കുന്ന പത്ത് പൈസ / യൂണിറ്റിനു പുറമെ വരുന്ന ഇന്ധന സര്‍ചാര്‍ജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇങ്ങനെ പിരിക്കുന്ന ഇന്ധന സര്‍ചാര്‍ജ് ആണ് ഒൻപത് പൈസ നിരക്കില്‍ കമ്മീഷന്റെ അംഗീകാരത്തോടെ തുടര്‍ന്നു പോയിരുന്നത്. നിലവില്‍ ഏപ്രില്‍ 2024 മുതല്‍ സെപ്റ്റംബര്‍ 2024 മാസങ്ങളില്‍ സ്വമേധയ പിരിക്കുന്ന പത്ത് പൈസ നിരക്കില്‍ വന്ന ഇന്ധന സര്‍ചാര്‍ജിനു പുറമെയുള്ള അധിക സര്‍ചാര്‍ജാണ് ജനുവരി 31 വരെ ഒൻപത് പൈസ നിരക്കില്‍ തുടര്‍ന്നു പോയിരുന്നത്.
സ്വമേധയാ പിരിക്കുന്ന പത്ത് പൈസ ഇന്ധന സര്‍ചാര്‍ജും ഒൻപത് പൈസ നിരക്കില്‍ കമ്മീഷന്‍ അംഗീകരിക്കുന്ന ഇന്ധന സര്‍ചാര്‍ജും കൂട്ടി 19 പൈസ ഇന്ധന സര്‍ചാര്‍ജ് ഇതുവരെ നിലവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഫെബ്രുവരി മുതല്‍ കെ.എസ്.ഇ.ബി സ്വമേധയാ പിരിക്കുന്ന പത്ത് പൈസ ഇന്ധന സര്‍ചാര്‍ജ് മാത്രമേ നിലവിലുള്ളു. ഒന്‍പത് പൈസ ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കും. കഴിഞ്ഞ ടേമിലെ ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതാണ് ഇപ്പോഴത്തെ നിരക്ക് കുറയലിനു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.