നാല് മാസത്തേക്ക് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: യൂനിറ്റിന് ഒൻപത് പൈസ നിരക്കിൽ നാല് മാസത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകി. ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെയാണ് നിരക്ക് വർധനക്ക് പ്രാബല്യമുണ്ടാവുക. ഇന്ധന സർചാര്‍ജ് ആണിത്. വൈദ്യുതി ഉൽപാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധന വഴിയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് സർചാർജ്.

2022 ഏപ്രിൽ മുതൽ ജൂണ്‍വരെ കാലയളവിൽ വൈദ്യുതി വാങ്ങുന്നതിനായി അധികം ചെലവായ 87 കോടി ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ അപേക്ഷ. യൂനിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമീഷന്‍ തീരുമാനമെടുത്തിരുന്നില്ല.

2021 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയും കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂനിറ്റിന് മൂന്ന് പൈസ വീതം സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ആവശ്യം. ഇത് റെഗുലേറ്ററി ബോർഡ് തള്ളി. 2021 ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ 16.05 കോടിയും അധികച്ചെലവുണ്ടായി എന്നാണ് ബോർഡിന്‍റെ കണക്ക്. 

Tags:    
News Summary - Electricity Charge Hike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.