പന്തളം: എം.സി റോഡിൽ കുരമ്പാല മൈനാഗപ്പള്ളി ക്ഷേത്രത്തിന് സമീപത്തുവെച്ച് ഓട്ടത്തിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.
ഓല കമ്പനിയുടെ അടൂർ ഷോറൂമിലെ ടെസ്റ്റ് ഡ്രൈവ് വാഹനത്തിനാണ് ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് മൂലം തീപിടിച്ചത്. അടൂർ ഫയർഫോഴ്സ് എത്തിയാണ് വെള്ളമൊഴിച്ച് തീയണച്ചത്. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.
സ്കൂട്ടർ ഓടിച്ചിരുന്ന അടൂർ മണ്ണടി കൊണ്ടൂർ അയ്യത്ത് രാഹുൽ രഘുനാഥ് (27), ഒപ്പമുണ്ടായിരുന്ന അടൂർ മണക്കാല ചിറ്റാലിമുക്ക് കാർത്തിക ഭവനിൽ അതുൽ വിജയൻ (27) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ സ്കൂട്ടർ ഓഫ് ആയി മിനിറ്റുകൾക്കകം തീ പടർന്നു പിടിക്കുകയായിരുന്നു. ഇതോടെ ഇരുവരും സ്കൂട്ടർ ഉപേക്ഷിച്ച് ഓടിമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.