Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവർക്കുള്ള മറുപടി -ജോസ്.കെ മാണി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവർക്കുള്ള മറുപടിയാെണന്ന് കേരള കോൺഗ്രസ്(എം) നേതാവ് ജോസ്.കെ മാണി. കോടതിക്കൊപ്പം ജനങ്ങളും കേരള കോൺഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്ന് ജോസ്.കെ മാണി പറഞ്ഞു.
ഇടതുപക്ഷ സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പിൽ ലഭിച്ചത്. യു.ഡി.എഫിൽ ഉണ്ടായിരുന്നപ്പോൾ വിജയിച്ച സീറ്റുകളിൽ ഇക്കുറിയും വിജയം ആവർത്തിക്കാനായി. നിയമസഭ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിെൻറ വിജയത്തെ കാണുന്നതെന്നും ജോസ്.കെ മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം നിന്ന ജോസ്.കെ മാണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോട്ടയം ജില്ലയിൽ എൽ.ഡി.എഫ് ചരിത്രത്തില്ലാത്ത മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ടയിലും എൽ.ഡി.എഫിന് നേട്ടമുണ്ടാക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.