കോവിഡോ... എവിടെ?? നിയന്ത്രണം മറന്ന്​ കൊട്ടിക്കലാശം

കോഴിക്കോട്​: കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിന്​ പൊലീസും സർക്കാറും ഏർപ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങൾക്ക്​ പുല്ലുവില. മിക്കയിടത്തും നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തി പാർട്ടി പ്രവർത്തകർ തെരുവുകളിൽ ആടിത്തിമിർത്തു.

തിങ്കളാഴ്​ച പോളിങ്​ നടക്കുന്ന മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിലാണ്​ ഇന്ന്​ കൊട്ടിക്കലാശം നടന്നത്​. കോവിഡ്​ സാഹചര്യത്തിൽ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച്​ കഴിഞ്ഞ ദിവസം പൊലീസ് സർവകക്ഷി യോഗം വിളിച്ചുചേര്‍ത്ത്​ പാർട്ടികളെ ബോധവത്​കരിച്ചിരുന്നു.

സാമൂഹിക അകലം സൂക്ഷിക്കാനും മാസ്​ക്​ ധരിക്കാനും കർശനമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രവർത്തകർ ആവേശച്ചൂടിൽ തെരുവിലിറങ്ങിയപ്പോൾ ഇ​​തെല്ലാം മറന്നു.

പ്രധാന ടൗണുകള്‍, ദേശീയപാതയോരം എന്നിവിടങ്ങളില്‍ കലാശക്കൊട്ട് വേണ്ടെന്നും തുറസ്സായ വാഹനത്തില്‍ പ്രചാരണം അനുവദിക്കില്ലെന്നും തീരുമാനിച്ചിരുന്നു. കുട്ടികളെ പ​ങ്കെടുപ്പിക്കുന്നതും വിലക്കിയിരുന്നു.​

Tags:    
News Summary - election campaign without following covid protocol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.