തെരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാർഥികൾ തന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് നടൻ ടൊവിനോ

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്‍റെ ചിത്രം ഉപയോഗിച്ചതിൽ എതിർപ്പുമായി നടൻ ടൊവിനോ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ അംബാസഡർ ആയതിനാൽ തന്‍റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും ടൊവിനോ ആശംസകൾ നേരുകയും ചെയ്തു.

തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ചിത്രം സമൂഹ മാധ്യമത്തിൽ നിന്ന് സുനിൽ കുമാർ നീക്കിയിട്ടുണ്ട്.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എല്ലാ ലോക്സഭ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ.

ഞാൻ കേരള തെരഞ്ഞെടുപ്പ് കമീഷന്റെ SVEEP (Systematic Voters Education and Electoral Participation) അംബാസഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തെരഞ്ഞെടുപ്പ് ആശംസിക്കുന്നു.

Full View


Tags:    
News Summary - Election campaign: Actor Tovino asks candidates not to use his picture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.