തെരഞ്ഞെടുപ്പ്​ കോഴക്കേസ്​: കെ. സുന്ദരയുടെ രഹസ്യമൊഴിയെടുക്കും

കാസർകോട്​: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ കോഴക്കേസിൽ കെ. സുന്ദരയുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തും. ഈമാസം 29ന്​ കോടതിയിൽ മൊഴിയെടുക്കാനാണ്​ തീരുമാനം.

അന്വേഷണ സംഘത്തിനു നൽകിയ മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്താണ്​ കോടതി മുമ്പാകെ രഹസ്യമൊഴിയെടുക്കുന്നത്​. കേസിലെ സാക്ഷികൾക്ക്​ നോട്ടീസ്​ അയക്കാനും ക്രൈംബ്രാഞ്ച്​ സംഘം തീരുമാനിച്ചു. പത്രിക പിൻവലിക്കാൻ സുന്ദരക്ക്​ ലഭിച്ച പണം ചെലവഴിച്ച കടകളിൽ കഴിഞ്ഞദിവസം തെളിവെടുപ്പ്​ നടത്തി.

സുന്ദര വിവിധ സാധനങ്ങൾ വാങ്ങിയ ബദിയടുക്ക, പെർള എന്നിവിടങ്ങളിലെ കടകളിലാണ്​ തെളിവെടുപ്പ്​ നടത്തിയത്​. ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രനു വേണ്ടി, മഞ്ചേശ്വരം മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചശേഷം പിൻവലിക്കാൻ കെ. സുന്ദരക്ക്​ രണ്ടര ലക്ഷവും ഫോണും കോഴ നൽകിയെന്നാണ്​ കേസ്​.

ഇടത്​ സ്​ഥാനാർഥി വി.വി. രമേശൻ നൽകിയ പരാതിയിൽ കെ.സുരേന്ദ്രനെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

Tags:    
News Summary - Election bribery case: K Sundara's secret statement will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT