കൊച്ചി: എറണാകുളത്ത് ഡി.ഐ.ജി ഓഫിസ് മാർച്ചിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ തെൻറ ചികിത്സ രേഖകൾ സമ്മർദത്തിന ് വഴങ്ങി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് പൊലീസ് ചോർത്തിയെന്ന ആരോപണവുമായി എൽദോ എബ്രഹാം എം.എൽ.എ. രേ ഖകൾ നിയമവിരുദ്ധമായി പുറത്തുവിട്ട ആശുപത്രി അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റ എൽദോയെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പിന്നീട് വിദഗ്ധ ചികിത്സക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് ജില്ല കലക്ടറുടെ അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ ചികിത്സാരേഖകൾ ആശുപത്രിയിലെ ചില ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയും പൊലീസ് കൈക്കലാക്കി പുറത്തുവിട്ടു എന്നാണ് എൽദോയുടെ ആരോപണം. ഇത് സ്വകാര്യത സംരക്ഷിക്കാനുള്ള തെൻറ അവകാശത്തിെൻറ ലംഘനമാണ്. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിന് ചരടുവലിച്ചതെന്നും ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ പറയുന്നു.
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായിട്ടും അദ്ദേഹത്തിെൻറ ചികിത്സാരേഖകൾ ആശുപത്രി അധികൃതർ പുറത്തുവിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനറൽ ആശുപത്രിയിലെ സർജൻ തെൻറ കൈക്ക് സി.ടി സ്കാൻ എടുക്കണമെന്ന് എഴുതിയ കുറിപ്പ് ഹാജരാക്കിയിട്ടും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഇതിന് തയാറായില്ലെന്നും എൽദോക്ക് പരാതിയുണ്ട്. കൈക്ക് പൊട്ടലുണ്ടെന്ന് തെളിയിക്കാൻ മറ്റൊരു ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നു. രേഖ ചോർത്തിയത് പൊതുസമൂഹത്തിൽ തന്നെ താറടിക്കാനാണെന്നാണ് എം.എൽ.എയുടെ ആക്ഷേപം. ഇത് പൊതുപ്രവർത്തകനായ തനിക്ക് ഏറെ മാനസിക പ്രയാസമുണ്ടാക്കിയ സാഹചര്യത്തിലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.