Posted On
date_range Updated On
date_range പൊലീസ് ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയെന്ന് സി.പി.ഐ
കൊച്ചി: കൊച്ചിയിലെ ലാത്തിച്ചാർജിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു. പൊലീസ് ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പി. രാജു പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് നിന്നത് ഇതിന് തെളിവാണ്. എൽദോ എബ്രഹാം എം.എൽ.എയെ മർദിച്ച ഞാറക്കൽ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്നും പി. രാജു വ്യക്തമാക്കി.
എൽദോ എബ്രഹാമിന്‍റെ മെഡിക്കൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകിയത് തെറ്റായ നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.