എ​ൽ​ദോ​യു​ടെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​ത്​  അ​ദ്ദേ​ഹ​ത്തി​െൻറ ആ​ഗ്ര​ഹ​മ​നു​സ​രി​ച്ചെ​ന്ന്​ മ​ക​ൾ

മീനങ്ങാടി: സി.പി.െഎ എം.എൽ നേതാവ് അമ്പലവയൽ പോത്തുകെട്ടി െക.ജെ. എൽദോയുടെ മൃതദേഹം അേദ്ദഹത്തിെൻറ ആഗ്രഹപ്രകാരമാണ് ദഹിപ്പിച്ചതെന്ന് മകൾ അനീഷ അറിയിച്ചു. കുടുംബകല്ലറ സ്ഥിതിചെയ്യുന്ന കുമ്പിളേരി പള്ളിയിൽ അടക്കാൻ പള്ളി അധികൃതരുമായി ബന്ധപ്പെട്ടുവെന്നും അവർ വിസമ്മതിച്ചതിെൻറ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ശ്മശാനത്തിലേക്ക് കൊണ്ടുപോയതെന്നുമുള്ള തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്. 

കമ്യൂണിസ്റ്റ് പ്രവർത്തകനായി ജീവിച്ച അദ്ദേഹത്തിന് ഒരു ഘട്ടത്തിലും മതപരമായ ആചാരാനുഷ്ഠാനങ്ങളോട് താൽപര്യമുണ്ടായിരുന്നില്ല. മതേതരമായ രീതിയിലേ മരണാനന്തര കർമങ്ങൾ നടത്താവൂ എന്ന് നേരത്തേ ഞങ്ങളുമായി അദ്ദേഹം ധാരണയിലെത്തിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് മീനങ്ങാടി പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിച്ചത്. എന്നാൽ, പള്ളി അധികൃതരുമായി അകന്ന ബന്ധുക്കളോ മറ്റോ ബന്ധപ്പെട്ടതായി അറിയില്ല. പള്ളി അധികൃതർ അതിെൻറ അടിസ്ഥാനത്തിൽ തീരുമാനമെടുത്തയായും വിവരമില്ല. പാർട്ടി സംസ്കാരത്തിന് അനുസൃതമായി ജീവിച്ചുമരിച്ച പിതാവിനെ അവഹേളിക്കാൻ ഉദ്ദേശ്യമുള്ള ആരെങ്കിലും ആവാം മാധ്യമങ്ങൾക്ക് വാർത്ത നൽകിയതെന്നും അനീഷ പറഞ്ഞു. 
മതമേധാവികൾക്ക് വിധേയപ്പെടാത്തതിനാൽ എൽദോക്ക് പള്ളികല്ലറ തുറക്കപ്പെട്ടില്ലെന്ന് കാണിച്ച് സി.പി.െഎ എം.എൽ ജില്ല കമ്മിറ്റി മാധ്യമങ്ങൾക്ക് വാർത്തകുറിപ്പ് നൽകിയിരുന്നു. അർബുദ ബാധിതനായി ആറുമാസമായി ചികിത്സയിലായിരുന്ന എൽദോ ബുധനാഴ്ചയാണ് മരിച്ചത്. 
Tags:    
News Summary - eldho death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.