Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണു; തൃശൂരിൽ വയോധികക്ക് ദാരുണാന്ത്യം
തൃശൂർ: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു. തൃശൂർ പൂവത്തൂർ സ്വദേശി നളിനിയാണ് മരിച്ചത്. രാവിലെ പൂച്ചക്കൂന്ന് സ്റ്റോപ്പിൽ നിന്നാണ് നളിനി ബസ് കയറിയത്. കയറിയ ശേഷം ഇരിക്കാനായി പിന്നിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം. ഇതിനിടെ ബസ് വളവ് തിരിമ്പോഴാണ് അപകടം ഉണ്ടായത്.
ബാലൻസ് നഷ്ടപ്പെട്ട് നളിനി പുറത്തേക്ക് വീഴുകയായിരുന്നു. ഡോർ അടച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.