മാത്യു മത്തായി
വൃദ്ധന്റെ കൊലപാതകം: സുഹൃത്ത് പിടിയിൽ
താമരശ്ശേരി: വൃദ്ധനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. േകാടേഞ്ചരി മഞ്ഞുമല ഇലവുങ്കൽ മാത്യു മത്തായിയെ (64) യാണ് േകാടേഞ്ചരി െപാലീസ് അറസ്റ്റ് െചയ്തത്.
തുഷാരഗിരി കിന്നരിത്തോട് കൊട്ടാരത്തിൽ ചെറിയാെനയാണ് (പാപ്പച്ചൻ-75) ബുധനാഴ്ച രാവിലെ ദുരൂഹസാഹചര്യത്തിൽ സുഹൃത്ത് േസാജെൻറ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.
സോജെൻറ വീട്ടിൽ െവച്ച് െചറിയാനും മാത്യു മത്തായിയും ഒന്നിച്ച് മദ്യപിച്ചിരുന്നതായും ഇവർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് മാത്യു കത്തികൊണ്ട് െചറിയാെൻറ തലക്കു കുത്തുകയായിരുെന്നന്നും െപാലീസ് പറഞ്ഞു. രാവിലെ ജോലിക്കു പോവാനായി സോജന് എണീറ്റപ്പോഴാണ് ചെറിയാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തലക്ക് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കോടഞ്ചേരി ഇന്‍സ്പെക്ടര്‍ സന്തോഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് മാത്യു മത്തായിെയ പിടികൂടിയത്. താമരശ്ശേരി േകാടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.