Posted On
date_range Updated On
date_range ട്രെയിൻ തീവെപ്പ്: അന്വേഷണം എൻ.ഐ.എക്ക് വിടണമെന്ന് കെ. സുധാകരൻ
കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിയെ രക്ഷിക്കാൻ കേരള പൊലീസിന്റെ നീക്കം നടക്കുകയാണെന്നും അന്വേഷണം എൻ.ഐ.എക്ക് വിടണമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ശരിയായ രീതിയിലല്ല നിലവിൽ അന്വേഷണം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ആദ്യം പരിക്കേറ്റ ആളെ പൊലീസ് പ്രതിയാക്കാൻ ശ്രമിച്ചു. സംഭവം നടന്ന് മൂന്നുമണിക്കൂർ കഴിഞ്ഞാണ് മരിച്ച മൂന്നുപേരെ കണ്ടെത്താനായത്. നേരത്തേ കണ്ടെത്തിയിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.