കെ. റെയിൽ: ഡി.പി.ആറിൽ വിശദീകരണം ചോദിച്ചത് സ്വാഭാവികമെന്ന് എളമരം കരീം

ന്യൂഡൽഹി: കെ. റെയിൽ പദ്ധതിയുടെ ഡിറ്റെയ്‍ൽ പ്രോജക്ട് റിപ്പോർട്ടിൽ (ഡി.പി.ആർ) വിശദീകരണം ചോദിച്ചത് സ്വാഭാവികമെന്ന് സി.പി.എം നേതാവ് എളമരം കരീം എം.പി. പദ്ധതിക്ക് അനുമതി പൂർണമായി നിഷേധിച്ചിട്ടില്ല. കേന്ദ്ര ആവശ്യപ്പെട്ട വിശദീകരണം സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഇത്തരം വികസന പദ്ധതികൾ വരാൻ പാടില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. യു.ഡി.എഫും യു.ഡി.എഫിനെ അനുകൂലിക്കുന്നവരും മനപ്പായസം ഉണ്ണുകയാണ്. പദ്ധതി പൂർണമായി ഇല്ലാതായെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിട്ടില്ലെന്നും എളമരം കരീം വ്യക്തമാക്കി.

എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ. മുരളീധരൻ എന്നിവർക്ക് പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കെ. റെയിൽ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി‍യത്. കേരളം നൽകിയ ഡി.പി.ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.

പദ്ധതി റിപ്പോർട്ടിൽ സാങ്കേതികമായും സാമ്പത്തികമായും ഇത് പ്രായോഗികമാണോ എന്ന് കേരളം വ്യക്തമാക്കിയിട്ടില്ല. ഏറ്റെടുക്കേണ്ട റെയിൽവേ, സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം.

പരിസ്ഥിതി പഠനം സംബന്ധിച്ച് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. ഇതെല്ലാം പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

Tags:    
News Summary - Elamaram Kareem React to K Rail Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.