കേരളത്തിൽ ബലിപെരുന്നാള്‍ 17ന്; മാസപ്പിറവി കണ്ടത് കാപ്പാട് കടപ്പുറത്ത്
കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ കേരളത്തിൽ ശനിയാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 17ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് അബ്ദുല്ലക്കോയ ശിഹാബുദ്ദീന് തങ്ങള്‍, നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
ബലിപെരുന്നാൾ ജൂൺ 17നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു.
സൗദിയിൽ വ്യാഴാഴ്ച മാസപ്പിറവി കണ്ടതിനാൽ അറഫ ദിനം ജൂൺ 15നാണ്. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങൾ 16ന് ബലിപെരുന്നാൾ ആഘോഷിക്കും. ഒമാനിൽ 17നാണ് പെരുന്നാൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.