കാസര്‍കോട്: കോവിഡ് ഭീതി പൂര്‍ണമായും വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പെരുന്നാള്‍ വിപണി നഷ്ടമാകുമ െന്ന ആശങ്കയില്‍ പാദരക്ഷ, വസ്ത്ര വ്യാപാരികള്‍. വിഷു വിപണി നേരത്തേ നഷ്ടമായ വ്യാപാരികൾക്ക് പെരുന്നാൾ വിപണി മാ ത്രമാണ് പ്രതീക്ഷ. റെഡ് സോണില്‍ ഉള്‍പ്പെടുന്ന ജില്ലയില്‍ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ മേയ് മൂന്നുവരെ തുടര ാനാണ് തീരുമാനം. ജില്ലയിലെ വസ്ത്ര, പാദരക്ഷ വ്യാപാരികള്‍ മുംബൈ, ബംഗളൂരു, ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍നിന്നാണ് സാധനങ്ങള്‍ കൊണ്ടുവരുന്നത്.
റമദാന്‍ തുടക്കത്തിലും പകുതിയിലുമായി രണ്ടോ മൂന്നോ തവണയായാണ് സാധാരണ പെരുന്നാള്‍ വിപണിയിലേക്കുള്ള വസ്ത്രങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ജില്ലയിലെ വ്യാപാരികള്‍ എത്തിക്കുക. എന്നാല്‍, ലോക്ഡൗണിെൻറ നിലവിലെ നിയന്ത്രണങ്ങള്‍ റമദാന്‍ 10 വരെ ജില്ലയില്‍ തുടരുന്ന സാഹചര്യമാണ്. മേയ് മൂന്നിനു ശേഷവും സാമൂഹിക അകലം പാലിച്ചുള്ള ശക്തമായ നിയന്ത്രണങ്ങൾ ജില്ലയില്‍ തുടരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ജില്ലയില്‍ പെരുന്നാള്‍ വിപണി സജീവമാകില്ലെന്ന ആശങ്കയിലാണ് വ്യാപാരികള്‍.
വസ്ത്രങ്ങളും മറ്റും വാങ്ങേണ്ടിയിരുന്ന മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ കോവിഡ് ബാധ ശക്തമായി നിലനില്‍ക്കുകയാണ്. ഗതാഗത, കൊറിയര്‍ സംവിധാനങ്ങൾ നിലച്ചതും പർച്ചേസിെന ബാധിക്കും. ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പഴയ സ്റ്റോക്കുകളും കടകളില്‍ ബാക്കിയാണ്. ജില്ലയില്‍ ചെറുതും വലുതുമായ നിരവധി വസ്ത്രവ്യാപാര ശാലകളാണുള്ളത്. മറ്റു സമയങ്ങളില്‍ താരതമ്യേന കുറഞ്ഞ കച്ചവടം ലഭിക്കാറുള്ള വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ പെരുന്നാള്‍ അടക്കമുള്ള സീസണിലെ കച്ചവടത്തിലാണ് പിടിച്ചുനില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.