Posted On
date_range Updated On
date_range ചുരത്തിൽ മുട്ടലോറി മറിഞ്ഞു; റോഡിൽ മുട്ട പൊട്ടിയൊഴുകി നിരവധി ബൈക്കുകൾ മറിഞ്ഞു
വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാം വളവിനു സമീപം കോഴിമുട്ട കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വഹനം റോഡിൽ തന്നെയാണ് മറിഞ്ഞത്.
രാത്രി എട്ടു മണിയോടെയാണ് സംഭവം. മറിഞ്ഞ ലോറിയിൽനിന്നും മുട്ടപൊട്ടി റോഡിലൂടെ പരന്നൊഴുകിയതുമൂലം നിരവധി ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി വീണു. പലർക്കും നിസാര പരിക്കേറ്റു. പിന്നീട് വെള്ളം ഒഴിച്ച് റോഡ് വൃത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.