ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് ഭേദഗതി പരിഗണനയില്‍;  പുന:സംഘടന വൈകിയേക്കും

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുന$സംഘടന വൈകുമെന്ന് സൂചന. കേന്ദ്രസര്‍ക്കാറിന്‍െറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ (റുസ) മാര്‍ഗരേഖപ്രകാരം സംസ്ഥാന കൗണ്‍സിലിന്‍െറ ഘടനയില്‍ മാറ്റം ആവശ്യമാണ്. ഇതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ടില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ എക്സിക്യൂട്ടിവ് മേധാവിയായ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളുടെ പേരാണ് പരിഗണനയിലുള്ളത്. ആക്ടില്‍ ഭേദഗതി വരുത്തുന്നതോടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉന്നത വിദ്യാഭ്യാസ കമീഷനായി മാറിയേക്കും. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ആക്ടിന് വിരുദ്ധമായ രീതിയിലായിരുന്നു കൗണ്‍സിലിന്‍െറ പുന$സംഘടന. അഡൈ്വസറി കൗണ്‍സില്‍, ഗവേണിങ് കൗണ്‍സില്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിവയാണ് ആക്ട് പ്രകാരം വേണ്ടത്. ഇതില്‍ ആദ്യ രണ്ട് കൗണ്‍സിലും രൂപവത്കരിക്കാതെ എക്സിക്യൂട്ടിവ് കൗണ്‍സിലാണ് കഴിഞ്ഞ സര്‍ക്കാര്‍ ആദ്യം രൂപവത്കരിച്ചത്. 

മൂന്നുവര്‍ഷം കഴിഞ്ഞ് ഗവേണിങ് കൗണ്‍സില്‍ വന്നെങ്കിലും അഡൈ്വസറി കൗണ്‍സില്‍ രൂപവത്കരിച്ചില്ല. ഇത് ചട്ടവിരുദ്ധമാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ആദ്യ രണ്ട് കൗണ്‍സിലും പുന$സംഘടിപ്പിച്ചശേഷം എക്സിക്യൂട്ടിവ് കൗണ്‍സില്‍ പുന$സംഘടിപ്പിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. പുന$സംഘടനയുടെ മുന്നോടിയായി ആക്ട് ഭേദഗതി നടത്താനാണ് ആലോചന. എക്സിക്യൂട്ടിവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രഫസറുടെ റാങ്കില്‍ കുറയാത്ത അക്കാദമീഷ്യനാകണമെന്നാണ് റുസ മാര്‍ഗരേഖയിലുള്ളത്. യു.ഡി.എഫ് സര്‍ക്കാര്‍ വൈസ് ചെയര്‍മാനായി റിട്ട. അംബാസഡര്‍ ടി.പി. ശ്രീനിവാസനെ നിയമിച്ചത് റുസ മിഷന്‍ അതോറിറ്റി ചോദ്യം ചെയ്തിരുന്നു. പുന$സംഘടനയില്‍ അപാകത തിരുത്തുമെന്നായിരുന്നു അന്ന് സര്‍ക്കാര്‍ നല്‍കിയ മറുപടി. ഇത് അംഗീകരിച്ചാണ് അന്ന് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് കൗണ്‍സില്‍ പുന$സംഘടിപ്പിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പുതിയ സര്‍ക്കാര്‍ വന്ന ശേഷം പുന$സംഘടിപ്പിച്ചാല്‍ മതിയെന്ന നിലപാട് എടുക്കുകയായിരുന്നു. 

പുതിയ സര്‍ക്കാര്‍ വന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പുന$സംഘടന ഇഴഞ്ഞുനീങ്ങുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന് ഉപദേശം നല്‍കാന്‍ ലക്ഷ്യമിട്ടാണ് കൗണ്‍സില്‍ നിലവില്‍ വന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാറിനുകീഴില്‍ റുസ നിലവില്‍ വന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പദ്ധതി നടത്തിപ്പിന്‍െറ മുഴുവന്‍ മേല്‍നോട്ട ചുമതലയും കൗണ്‍സിലിനായി. സംസ്ഥാനത്തിന്‍െറ ഉന്നത വിദ്യാഭ്യാസ പദ്ധതി റുസക്ക് സമര്‍പ്പിക്കേണ്ട ചുമതലയും കൗണ്‍സിലിനാണ്. ഈ പദ്ധതി പ്രകാരമാണ് റുസ സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നത്. റുസ മാര്‍ഗനിര്‍ദേശപ്രകാരം കൗണ്‍സില്‍ പുന$സംഘടിപ്പിച്ചാലേ ഫണ്ട് അനുവദിക്കൂ. സംസ്ഥാനത്ത് നിലവിലുള്ള ആക്ട് പ്രകാരമുള്ള കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണത്തിലും റുസ മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്ന അംഗങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. നിലവിലെ ആക്ട് പ്രകാരം വിദ്യാഭ്യാസ മന്ത്രിയാണ് കൗണ്‍സില്‍ ചെയര്‍മാന്‍. റുസ മാര്‍ഗരേഖയില്‍ പ്രമുഖ അക്കാദമീഷ്യന്‍/ നേതൃപാടവം തെളിയിച്ച പ്രമുഖ വ്യക്തിത്വം ആകണമെന്നാണ് പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, മൂന്ന് വൈസ് ചാന്‍സലര്‍മാര്‍, രണ്ട് സ്വയംഭരണ കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവരും റുസ മാര്‍ഗരേഖപ്രകാരം കൗണ്‍സില്‍ അംഗങ്ങളാണ്. ഇതെല്ലാം പരിശോധിച്ചുള്ള ആക്ട് ഭേദഗതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

Tags:    
News Summary - education act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.