മലപ്പുറത്ത് ബയോഗ്യാസ് പ്ലാൻറിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു

മഞ്ചേരി: എടവണ്ണ പത്തപ്പിരിയം ബയോഗ്യാസ് പ്ലാൻറിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിലാണ്. ചുങ്കത്തറ സ്വദേശി ജോമോൻ, ബീഹാർ സ്വദേശി അജയ് എന്നിവരാണ് മരിച്ചത്.

പത്തിപ്പിരിയം പെരുവിൽ കുണ്ടിലാണ് അപകടം. റബർ ഷീറ്റുകൾ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്. ബയോഗ്യാസ് പ്ലാൻറ് വൃത്തിയാക്കാനായി ഇറങ്ങിയ ഇവർ വിഷവാതകം ശ്വസിച്ച് മരണപ്പെടുകയായിരുന്നു.

മൃതദേഹങ്ങൾ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ. ഗുരുതരാവസ്ഥയിലുള്ളയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Tags:    
News Summary - edavanna biogas plant accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.