തോമസ് ഐസക്ക്

ഇ.ഡി സമൻസ്: തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ ഹരജി മാറ്റി

കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടുകൾ വിദേശ നാണ്യവിനിമയ ചട്ടത്തിന് (ഫെമ) വിരുദ്ധമാണോയെന്ന പരിശോധനയുടെ ഭാഗമായി ഇ.ഡി തുടരെ സമൻസുകൾ നൽകി ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹരജി ഹൈകോടതി ഡിസംബർ 16ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.

കേസിൽ ഇ.ഡി വീണ്ടും സമൻസുകൾ നൽകുന്നത് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഡിസംബർ 16വരെ നീട്ടി. വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഇ.ഡി സമൻസ് നൽകുന്നതെന്നും വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും തോമസ് ഐസക്കിന്റെ ഹരജിയിൽ ആരോപിക്കുന്നു.

എന്നാൽ, പ്രഥമദൃഷ്‌ട്യാ വിദേശ നാണ്യവിനിമയചട്ടത്തിന്റെ ലംഘനമുണ്ടെന്നും മസാലബോണ്ടുവഴി സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു.

Tags:    
News Summary - ED Summons: The plea of ​​Thomas Isaac and others has been changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.