ഷാജ് കിരൺ, സ്വപ്ന സുരേഷ്
Posted On
date_range Updated On
date_range ഷാജ് കിരണിന് ഇ.ഡി നോട്ടീസ് അയച്ചു
കൊച്ചി: സ്വർണക്കടത്തു കേസിലെ ഇടനിലക്കാരനായ ഷാജ് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ദൂതനാണെന്നാണ് സ്വപ്ന ആരോപിക്കുന്നത്. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്ന പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.