Posted On
date_range Updated On
date_range ഊരാളുങ്കൽ ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന
കോഴിക്കോട്: ഊരാളുങ്കൽ ലേബർ സൊസൈറ്റി ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വടകര നാദാപുരം റോഡിലെ ഊരാളുങ്കൽ ആസ്ഥാനത്താണ് പരിശോധന നടന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇ.ഡി വടകരയിലെ ഊരാളുങ്കൽ ഹെഡ് ഓഫീസിൽ എത്തിയതെന്നാണ് വിവരം.
മൂന്നംഗ എൻഫോഴ്‌സ്‌മെന്‍റ് സംഘമാണ് ഊരാളുങ്കൽ ആസ്ഥാനത്ത് എത്തിയത്. ഒമ്പത് മണിയോടെ എത്തിയ ഉദ്യോഗസ്ഥർ പതിനൊന്നേ മുക്കാലോടെ മടങ്ങുകയായിരുന്നു.
എന്നാൽ ഇ.ഡി ഉദ്യോഗസ്ഥർ ഹെഡ് ഓഫീസിൽ എത്തിയത് ശരിയാണെങ്കിലും റെയ്ഡ് നടത്തിയിട്ടില്ലെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇ.ഡി ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയാണ് ചെയ്തതെന്നും ഇവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.