Posted On
date_range Updated On
date_range യൂത്ത് ലീഗ് മുൻ ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറിന് ഇ.ഡി നോട്ടീസ്
കൊച്ചി: യൂത്ത് ലീഗ് മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി സി.കെ. സുബൈറിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് (ഇ.ഡി) നോട്ടീസ്. വ്യാഴാഴ്ച ഇ.ഡിയുടെ കൊച്ചി ഒാഫീസിൽ ഹാജരാകാനാണ് നിർദേശം.
രണ്ടാഴ്ച മുമ്പാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുബൈറിന് നോട്ടീസ് കൈമാറിയിരുന്നു. എന്നാൽ, ഭാര്യാപിതാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എത്താൽ സാധിക്കില്ലെന്നും സമയം നീട്ടി നൽകണമെന്നും സുബൈർ ആവശ്യപ്പെടുകയായിരുന്നു.
ഏത് വിഷയത്തിലാണ് ഇ.ഡി. ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. കത്വ ഫണ്ടുമായി ബന്ധപ്പെട്ട അന്വേഷണമാകാം ഇ.ഡി. നടത്തുന്നതെന്നാണ് സൂചന. കത്വ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.