Posted On
date_range Updated On
date_range മുന്നാക്ക സംവരണ ബിൽ നിയമസഭകളിൽ കൂടി പാസാക്കണം -സ്പീക്കർ
തിരുവനന്തപുരം: മുന്നാക്ക സംവരണ ഭരണഘടനാ ഭേദഗതി ബിൽ സംസ്ഥാന നിയമസഭകളിൽ കൂടി പാസാക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭകൾ കൂടി പാസാക്കുന്നതാണ് ഉചിതമെന്നും സ്പീക്കർ വ്യക്തമാക്കി.
ഭരണഘടനാ സാക്ഷരതാ സന്ദേശയാത്ര ജനുവരി 14ന് കാസർകോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും. 24ന് തിരുവനന്തപുരം വെങ്ങാനൂരിൽ യാത്ര സമാപിക്കും. 26ന് ഭരണഘടനാ സംരക്ഷണ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുമെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.