Posted On
date_range Updated On
date_range ഇ. ശ്രീധരന് പകരം സഞ്ജു സാംസൺ തെരഞ്ഞെടുപ്പ് ഐക്കണാകും
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തു. ഇ.ശ്രീധരനും കെ.എസ്. ചിത്രയും ആയിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ ഐക്കൺ. എന്നാൽ നിഷ്പക്ഷതയില്ലാത്തതിനാൽ ഇ.ശ്രീധരനെ ഒഴിവാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിർദേശിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഐക്കൺ സ്ഥാനത്ത് കെ.എസ് ചിത്ര തുടർന്നേക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷൻ ചിത്രയുടെ സമ്മതം തേടിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തിരഞ്ഞെടുപ്പ് ഐക്കണെ തെരഞ്ഞെടുക്കുന്നത്.
അതേ സമയം, എല്ലാ ഓഫീസുകളിൽ നിന്നും ഇ. ശ്രീധരൻറെ ചിത്രം നീക്കം ചെയ്യാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ജില്ലാ കലക്ടർമാരോടും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.