Posted On
date_range Updated On
date_range കാൽ കഴുകിയും കാൽ പിടിച്ചും ഇ. ശ്രീധരന് വരവേൽപ്; വ്യാപക വിമർശനം
പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾക്കെതിരെ വ്യാപക വിമർശനം. ഇ. ശ്രീധരന് ഏർപ്പെടുത്തുന്ന സ്വീകരണങ്ങളിൽ മാലയിട്ട് സ്വീകരിക്കുന്നതിന് പുറമെ കാൽ കഴുകി സ്വീകരിക്കുന്നതാണ്. മുട്ടുകുത്തി വണങ്ങുന്നതും കാൽ തൊട്ട് തൊഴുന്നതും നമസ്ക്കരിക്കുന്നതുമായ ചിത്രങ്ങളും വ്യാപകമായ വിമർശനത്തിന് ഇടയാക്കുന്നു.
സവര്‍ണമനോഭാവമാണ് കാൽപിടിച്ച് തൊഴുന്ന ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത് എന്നാണ് ആരോപണം. മാംസം കഴിക്കുന്നവരെ തനിക്ക് ഇഷ്ടമല്ലെന്ന ഇ. ശ്രീധരന്‍റെ പ്രസ്തവാന വിവാദങ്ങൾക്കിടയാക്കിയിരുന്നു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.