തൊടുപുഴ: തന്നെ മന്ത്രിപദത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ‘ഗോഡ്ഫാദര്‍മാരില്ളെന്ന വിവാദ പരാമര്‍ശം ഒടുവില്‍ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോളെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് കൈപിടിച്ചിറക്കി. പാര്‍ട്ടിയുടെ ചട്ടക്കൂട്ടിലൊതുങ്ങാത്ത ചെയ്തികള്‍ മുമ്പും ബിജിമോളില്‍നിന്നുണ്ടായിട്ടുണ്ട്. അന്നെല്ലാം പ്രസരിപ്പുള്ള യുവ വനിതാ നേതാവെന്ന നിലയില്‍ ലഭിച്ച പരിഗണന ഇത്തവണ തുണച്ചില്ല.
ഇടുക്കിയുടെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ബിജിമോളുടെ കൂടെ പലപ്പോഴും വിവാദങ്ങളുമുണ്ട്. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങളില്‍പോലും പാര്‍ട്ടി ബിജിമോളോട് കാരുണ്യം കാട്ടി. ജില്ലയിലെ പാര്‍ട്ടി യോഗങ്ങളില്‍ ബിജിമോളുടെ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശം നേതൃത്വം കണ്ടില്ളെന്ന് നടിച്ചു. ഒടുവില്‍ പാര്‍ട്ടിയുടെ ആത്മാഭിമാനം തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ബിജിമോളുടെ പ്രതികരണങ്ങള്‍ വളര്‍ന്നപ്പോഴാണ് സംസ്ഥാന എക്സിക്യൂട്ടിവിന്‍െറ ശിപാര്‍ശ പ്രകാരം സംസ്ഥാന കൗണ്‍സിലിന്‍െറ നടപടി.
സ്വകാര്യ കോളജ് അധ്യാപികയായിരിക്കെ 1995ല്‍ അഴുത ബ്ളോക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിജിമോള്‍ പൊതുരംഗത്ത് സജീവമായത്. അഞ്ചു വര്‍ഷം അഴുത ബ്ളോക് പ്രസിഡന്‍റായി. 2005ല്‍ വാഗമണ്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലത്തെി. 2006ല്‍ കോണ്‍ഗ്രസിന്‍െറ ഇ.എം. ആഗസ്തിയെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് കന്നിവിജയം. 2011ലും 2016ലും വിജയം ആവര്‍ത്തിച്ചു. പക്ഷേ, ഇത്തവണ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മുണ്ടക്കയത്തിനു സമീപം പെരുവന്താനം ടി.ആര്‍ ആന്‍ഡ് ടീ കമ്പനിയുടെ ഗേറ്റ് പുന$സ്ഥാപിക്കാനത്തെിയ ഇടുക്കി എ.ഡി.എം മോന്‍സി പി. അലക്സാണ്ടറെ കൈയേറ്റം ചെയ്തെന്ന് കാണിച്ച് പൊലീസ് ബിജിമോള്‍ക്കെതിരെ കേസെടുത്തിരുന്നു.
മൂന്നു തവണ തുടര്‍ച്ചയായി നിയമസഭയിലത്തെിയ ബിജിമോളെ മന്ത്രിയാക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, അന്തിമപട്ടികയില്‍ പുറത്തായി. ഇതിനിടെ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം. തെരഞ്ഞെടുപ്പിനിടെ പീരുമേട് താലൂക്കിലെ പാര്‍ട്ടിയുടെ ഉന്നത നേതാവ് തന്നെയും കുടുംബത്തെയും വകവരുത്താന്‍ ശ്രമിച്ചതായും അവര്‍ ആരോപിച്ചിരുന്നു. ഇതേചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വിവാദം കത്തിപ്പടര്‍ന്നതോടെ മുമ്പെല്ലാം കൂടെ നിന്ന ജില്ലാ നേതൃത്വം ബിജിമോളെ തള്ളിപ്പറഞ്ഞു.
തന്‍െറ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് ജില്ലാ എക്സിക്യൂട്ടിവില്‍ മാപ്പ് പറഞ്ഞെങ്കിലും നടപടി വേണമെന്ന നിലപാടില്‍ ജില്ലാ നേതൃത്വം ഉറച്ചുനില്‍ക്കുകയായിരുന്നു. അതേസമയം, ബിജിമോള്‍ക്കെതിരായ നടപടിയില്‍ ജില്ലയിലെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.