മു​ഴു​വ​ൻ കൈ​േ​യ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കും -മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ 

ആലപ്പുഴ/തൊടുപുഴ/ മൂന്നാർ: മൂന്നാറിലെ മുഴുവൻ കൈേയറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ഭൂമാഫിയക്കെതിരെയും അനധികൃത നിർമാണങ്ങൾക്കെതിരെയും ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ്കലക്ടറെ തൽസ്ഥാനത്തുനിന്ന് നീക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.  മൂന്നാറിലെ കൈേയറ്റങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ  ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ച് വരുകയാണ്. സർക്കാർ ഭൂമി സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം നിർവഹിക്കും. കൈേയറ്റവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും പ്രാധാന്യമുള്ളതാണ്.

ഒരു റിപ്പോർട്ടും സർക്കാർ തള്ളില്ല. ഇടുക്കി കലക്ടർ നൽകുന്ന റിപ്പോർട്ട്, പൊലീസ് ഓഫിസർമാർ നൽകുന്ന റിപ്പോർട്ട്, ലാൻഡ് റവന്യൂ കമീഷണർ നൽകുന്ന റിപ്പോർട്ട് എന്നിവയൊന്നും മോശമായവയല്ല. ഇവയിൽ പറയുന്ന കാര്യങ്ങൾ സർക്കാർ അർഹിക്കുന്ന ഗൗരവത്തോടെ എടുക്കും. കർശനമായ നിലപാടുകളാണ് ദേവികുളം സബ്കലക്ടർ വെങ്കട് ശ്രീറാം വെങ്കിട്ടരാമൻ സ്വീകരിച്ചുവരുന്നത്. സർക്കാർ നയങ്ങൾ നടപ്പാക്കുന്നതിന് നിയമിച്ച ഉേദ്യാഗസ്ഥരെ നീക്കുകയോ പീഡിപ്പിക്കുകയോ ചെയ്യില്ല. സർക്കാർ നയങ്ങൾ നടപ്പാക്കാത്ത സർക്കാർ ഉേദ്യഗസ്ഥർ തൽസ്ഥാനത്ത് ഉണ്ടാവില്ല. മൂന്നാര്‍ ട്രൈബ്യൂണലിന് ഉടന്‍ പുതിയ ചെയര്‍മാനെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മൂന്നാറിലെ കൈേയറ്റക്കാർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അത് ത​െൻറ ഉത്തരവാദിത്തമാണെന്നും ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. പാറമടകളുടെ ചട്ടലംഘനം കണ്ടെത്താൻ പരിശോധന വ്യാപിപ്പിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. നൂറോളം റിസോർട്ടുകൾക്ക് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. ഇത് ലംഘിച്ച് നിർമാണം നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടിയും സ്വീകരിച്ചുവരുന്നു. എന്നിട്ടും പലയിടത്തും അനധികൃത നിർമാണം തുടരുകയാണ്. കൈേയറ്റക്കാർക്കെതിരായ നടപടി പൂർണതയിലെത്തിക്കേണ്ടത് പൊലീസി​െൻറ ഉത്തരവാദിത്തമാണ്. മൂന്നാർ മേഖലയിൽ വീട് നിർമിക്കാൻ പോലും എൻ.ഒ.സി നൽകുന്നില്ലെന്ന പ്രചാരണം ശരിയല്ല. പട്ടയഭൂമിയിൽ വ്യവസ്ഥ ലംഘിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ല. കൈേയറ്റക്കാർക്കെതിരെ റവന്യൂ ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടിക്ക് മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ പിന്തുണ ലഭിക്കാത്ത പ്രശ്നവുമുണ്ടെന്നും ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. 

Tags:    
News Summary - e chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.