അഹമ്മദിന്‍െറ മരണത്തോടനുബന്ധിച്ച സംഭവങ്ങള്‍ അന്വേഷിക്കണം;  മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന പാര്‍ലമെന്‍റ് അംഗം ഇ. അഹമ്മദിന്‍െറ മരണത്തത്തെുടര്‍ന്നുണ്ടായ മുഴുവന്‍ സംഭവങ്ങളും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കാകെയും ഉണ്ടായ ആശങ്കയുടെ വെളിച്ചത്തിലാണ് കത്ത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാകണമെന്നും കത്തിലുണ്ട്. 

പാര്‍ലമെന്‍റിനുള്ളില്‍ കുഴഞ്ഞുവീണ ഇ. അഹമ്മദിനെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കാണ് നേരിട്ട് കൊണ്ടുപോയത്. പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ ആശുപത്രിയില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യത്തിലും അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകരായ പാര്‍ലമെന്‍റ് അംഗങ്ങളോടും കുടുംബാംഗങ്ങളോടും ആശുപത്രി ജീവനക്കാര്‍ സ്വീകരിച്ച സമീപനത്തിലും ഗൗരവമായ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം സാഹചര്യത്തില്‍ മാനുഷിക സമീപനമാണ് വേണ്ടിയിരുന്നതെന്ന് പറയാതെ വയ്യ -കത്തില്‍ പറയുന്നു.
 

Tags:    
News Summary - e ahammed death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.