ഇ. അഹമ്മദി​െൻറ ഖബറടക്ക ചടങ്ങുകൾ ആരംഭിച്ചു

കണ്ണൂർ: മുസ്​ലീം ലീഗ്​ ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദി​​െൻറ ഖബറടക്ക ചടങ്ങുകൾ ജന്മനാടായ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനിൽ ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടു നിന്നു കണ്ണൂർ താണയിലെ വസതിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ കണ്ണൂർ കോർപറേഷൻ ഗ്രൗണ്ടിലും സിറ്റി ദീനുൽ ഇസ്‍ലാം സഭ ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിലും പൊതുദർശനത്തിനു വെച്ചിരുന്നു.

മയ്യിത്ത് നമസ്കാരത്തിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയാണ്​ ഖബറടക്കുക.

ഇ. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്നു സർവകക്ഷി ഹർത്താൽ ആചരിക്കുന്നുണ്ട്​. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

Tags:    
News Summary - e. ahamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.