സാമൂഹിക അടുക്കളകളിൽ വിഷം കലർത്താൻ സാധ്യതയുണ്ടെന്ന്​ പ്രചരിപ്പിച്ച ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ അറസ്​റ്റിൽ

കയ്പമംഗലം (തൃശൂർ): സാമൂഹിക അടുക്കളകളിൽ രാഷ്​ട്രീയ പാർട്ടികൾ വിഷം കലർത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ ്പിച്ചയാളെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ചാമക്കാല കോലോത്തും പറമ്പിൽ അബ്​ദുറഹ്​മാൻ കുട്ടിയെയാണ് അറസ്​റ്റ്​ ചെയ്തത്.

കോൺഗ്രസ്, ബി.ജെ.പി, മുസ്​ലിം ലീഗ് തുടങ്ങിയ രാഷ്​ട്രീയ പാർട്ടികളെ സാമൂഹിക അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവർ വിഷം കലർത്തുമെന്നും പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്​റ്റ്​. കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി, ബി.ജെ.പി എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി, മുസ്​ലിം ലീഗ് കയ്​പമംഗലം നിയോജക മണ്ഡലം കമ്മിറ്റി എന്നിവർ കൊടുത്ത പരാതിയിലാണ് നടപടി.

Tags:    
News Summary - dyfi worker arrested in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.