പിണറായി വിജയൻ
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ അടൂർ മേഖല സെക്രട്ടറിയായിരുന്ന അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ (29) മരണത്തിൽ മുഖ്യമന്ത്രിയെ തള്ളി കുടുംബം. ജോയലിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് പിതാവ് ജോയിക്കുട്ടി പറഞ്ഞു.
‘‘എന്റെ പരാതിയില്‍ പൊലീസുകാര്‍ക്ക് അനുകൂലമായിട്ടാകും റിപ്പോര്‍ട്ട് നൽകിയിട്ടുണ്ടാകുക. അതാണ് മുഖ്യമന്ത്രി വായിച്ചത്. ഇടതുഭരണകാലത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്. ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി ഉത്തരവിടണം. കുറ്റക്കാരായ പൊലീസുകാരെ നിയമത്തിന്റെ വഴിയില്‍ കൊണ്ടുവരണം.16 വയസ്സ് മുതല്‍ അവന് പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിച്ചത്, മാതാപിതാക്കള്‍ക്ക് വേണ്ടിയല്ല’’ -ജോയിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.