Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ
കോഴിക്കോട്: ഡി.വൈ.എഫ്.ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ. കോഴിക്കോട് കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ്. ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ബൈക്കിന് തീയിട്ടത്. വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല. കോഴിക്കോട് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കൂടിയാണ് ഷിബിൻ. സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.