അനന്തു, എം. രജീഷ്
Posted On
date_range Updated On
date_range കാർ അപകടത്തിൽ ഡി.വൈ.എഫ്.ഐ നേതാവും പ്രവർത്തകനും മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും പ്രവർത്തകനും മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗവും ഡി.വൈ.എഫ്.ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയുമായ എം. രജീഷ്, പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്.
വളവനാട് പ്രീതികുളങ്ങരയിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ തെങ്ങിലിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുരേഷ്, കിച്ചു എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.