ഡി.വൈ.എഫ്​.െഎക്ക്​ പുതിയ ഭാരവാഹികൾ; റിയാസ്​ അഖിലേന്ത്യ പ്രസിഡൻറ്​

കൊച്ചി: ഡി.വൈ.എഫ്്.ഐയുടെ അഖിലേന്ത്യ പ്രസിഡന്‍റായി പി.എ. മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജിയെയും തെരഞ്ഞെടുത്തു. നിലവിലെ ജനറല്‍ സെക്രട്ടറിയായ ബംഗാളില്‍ നിന്നുള്ള അവോയി മുഖര്‍ജി മാറേണ്ടതില്ളെന്ന് തീരുമാനിക്കുകയായിരുന്നു. പ്രസിഡന്‍റായിരുന്ന എം.ബി. രാജേഷ് എം.പിക്ക് പകരമായാണ് കേരളത്തില്‍നിന്ന് മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തത്. നിലവില്‍ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറിയായിരുന്നു റിയാസ്. 

എ.എന്‍. ഷംസീര്‍ എം.എല്‍.എ(വൈസ് പ്രസിഡന്‍റ്), എം.സ്വരാജ് എം.എല്‍.എ(ജോയന്‍റ് സെക്രട്ടറി)എന്നിവരാണ് കേരളത്തില്‍നിന്ന് അഖിലേന്ത്യ നേതൃനിരയിലുള്ള മറ്റുള്ളവര്‍. 82 അംഗ കേന്ദ്ര നിര്‍വാഹക സമിതിയും 25 അംഗ കേന്ദ്ര സെക്രട്ടേറിയറ്റുമാണ് സമ്മേളനം തെരഞ്ഞെടുത്തത്. സെക്രട്ടേറിയറ്റിലെ രണ്ട് അംഗങ്ങളെയും കേന്ദ്ര നിര്‍വാഹക സമിതിയിലെ തെലുങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്ര, നാഗാലാന്‍ഡ്, കര്‍ണാടക, ബിഹാര്‍, എന്നിവിടങ്ങളില്‍നിന്നും ഏഴ് പേരെയും പിന്നീട് ഉള്‍പ്പെടുത്തും. 

സഞ്ജയ് പസ്വാന്‍(ഝാര്‍ഖണ്ഡ്), സൈന്ദീപ് മിശ്ര(ബംഗാള്‍), പങ്കജ്ഘോഷ്(ത്രിപുര), ദീപ(തമിഴ്നാട്)(വൈസ് പ്രസിഡന്‍റുമാര്‍) പ്രീതിശേഖര്‍ (മഹാരാഷ്ട്ര), ജമീര്‍മൊല (ബംഗാള്‍), അമല്‍ചൗധരി (ത്രിപുര), എസ്.ബാല (തമിഴ്നാട്) (ജോയന്‍റ് സെക്രട്ടറിമാര്‍) ബല്‍ബീര്‍ പരാസാര്‍ (ഹിമാചല്‍) (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കേരളത്തില്‍നിന്ന് നിതിന്‍ കണിച്ചേരി, ബിജു കണ്ടക്കൈ, എ. സതീഷ്, എ.എ. റഹീം, പി.പി. ദിവ്യ, വി.പി. റജീന എന്നിവരാണ് കേന്ദ്ര നിര്‍വാഹക സമിതിയിലുള്ളത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രീതി ശേഖറും എസ്.എഫ്.ഐ പ്രതിനിധിയായി കമ്മിറ്റിയിലുള്ള വി.പി. സാനുവും മലയാളികളാണ്. 

20 ശതമാനം വനിതകളെ കമ്മിറ്റികളും സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തണമെന്ന ഭരണഘടന ഭേദഗതിയുടെ ചുവടുപിടിച്ച് കേന്ദ്ര സെക്രട്ടേറിയറ്റില്‍ അഞ്ച് വനിതകളുണ്ടായിരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇവരില്‍ രണ്ടുപേര്‍ കേന്ദ്രഭാരവാഹികളും മൂന്നുപേര്‍ സെക്രട്ടേറിയറ്റംഗങ്ങളുമാണ്. 

ഏഴംഗ കേന്ദ്ര സെന്‍ററിലും മൂന്ന് അംഗത്വം ഒഴിച്ചിട്ടിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന ജാതി, മത, ലിംഗ വിവേചനത്തിനെതിരെ കൂട്ടായതും ശക്തമായതുമായ പ്രതിരോധ നിര സൃഷ്ടിക്കലാണ് 10ാം അഖിലേന്ത്യ സമ്മേളനത്തിന്‍െറ മുഖ്യതീരുമാനം. ‘ലാല്‍സലാം എന്ന മുദ്രാവാക്യത്തോടൊപ്പം നീല്‍സലാം’ കൂടി ഏറ്റുവിളിക്കാനും ദലിത്-ആദിവാസി മന്നേറ്റങ്ങളുമായി കൈകോര്‍ക്കാനും തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. 

വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി, ജോയന്‍റ് സെക്രട്ടറി പ്രീതി ശേഖര്‍, മുന്‍ പ്രസിഡന്‍റ് എം.ബി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - dyfi choose new leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.