????????? ????? ????????? ?????, ?????????????? ?????????? ??.??.????? ???????????????? ?????????????

ഊരും പേരുമില്ല; വ്യാജൻ സാനിറ്റൈസറുകൾ വിപണിയിൽ

കണ്ണൂർ: നിർമാതാക്കളുടെ ഊരും പേരുമില്ലാത്ത വ്യാജൻ സാനിറ്റൈസറുകൾ വിപണി കീഴടക്കുന്നു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയാൽ കോ​വി​ഡ്​ വ്യാപനം തടയാമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം. ഇക്കാര്യം ആളുകൾ ഗൗരവത്തിലെടുത്തതോടെയാണ് ചൂഷണം ചെയ്യാൻ തട്ടിക്കൂട്ട് കമ്പനികൾ രംഗത്തെത്തിയത്.

100 മില്ലി ലിറ്ററിന് 150 രൂപ വരെ വിലയാണ് ഈടാക്കുന്നത്. നിർമാതാക്കളുടെ പേരോ വിലാസമോ പോലുമില്ലാത്ത വ്യാജൻമാർ ഈ അവസരമാണ് മുതലെടുക്കുന്നത്. ചുരുങ്ങിയത് 70 ശതമാനം മെഡിക്കേറ്റഡ് ആൽക്കഹോളുള്ള സാനിറ്റൈസറുകൾക്കാണ് അണുക്കളെ നശിപ്പിക്കാനാവുക. എന്നാൽ, വാജൻമാ​രിൽ ഇവയുടെ ശതമാനം പോലും പുറത്ത് എഴുതിച്ചേർത്തിട്ടില്ല.

ഒട്ടും ആൽക്കഹോൾ ചേർക്കാതെ, ആയുർവേദ ലേബലിലുള്ളവയും 30-40 ശ​ത​മാ​നം മാ​ത്രം ആ​ൽ​ക്ക​േ​ഹാ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യവയും വി​പ​ണി​യി​ലുണ്ട്. ഇവ ഉപയോഗിക്കുന്നത് കൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

പരമാവധി വിൽപന വില (എം.ആർ.പി) പോലും രേഖപ്പെടുത്താത്ത സാനിറ്റൈസർ ബോട്ടിലുകളും മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്. ഇവയുടെ പുറത്ത് കച്ചവടക്കാർ പേനകൊണ്ട് തങ്ങൾക്ക് തോന്നിയ വില എഴുതിച്ചേർക്കുകയാണ് ചെയ്യുന്നത്.

Tags:    
News Summary - Duplicate Sanitiser in Kannur Market -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.