Posted On
date_range Updated On
date_range ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിച്ചു; ഞായറാഴ്ച മുതൽ വരണ്ട കാലാവസ്ഥ തുടരും
തിരുവനന്തപുരം: വേനൽച്ചൂടിന് ചെറിയ ആശ്വാസം നൽകി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. ഇന്നും പല ജില്ലകളിലും നേരിയ തോതിൽ മഴ ലഭിക്കും.
ഞായറാഴ്ച മുതൽ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ് -38.8 ഡിഗ്രി സെൽഷ്യസ്. പാലക്കാട് 38 ഡിഗ്രിയും തൃശൂരിൽ 37.7 ഡിഗ്രിയും രേഖപ്പെടുത്തി. ആലപ്പുഴയിൽ സാധാരണ നിലയിൽനിന്ന് 3.6 ഡിഗ്രിയോളം ചൂട് ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.