സംസ്​ഥാനത്ത്​ ഇന്ന്​ മുതൽ ഒരാഴ്​ച ഡ്രൈഡേ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ഇന്നുമുതൽ ഒരാഴ്​ച ഡ്രൈഡേ ആചരിക്കും. ആരോഗ്യ വകുപ്പി​​െൻറ ആഭിമുഖ്യത്തിലാണ്​ ഡ്രൈഡേ ആചരിക്കുന്നത്​. പനി പടരുന്നത്​ തടയാൻ കൊതുകു നിയന്ത്രണമാണ്​ ഡ്രൈഡേ ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്​. 

പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകൾ നശിപ്പിക്കുക, പ്ലാസ്​റ്റിക്​ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്​കരിക്കുക തുടങ്ങിയ നടപടികളാണ്​ സ്വീകരിക്കുന്നത്​. 

മെയ്​ 25ന്​ കാലവർഷം എത്തു​മെന്ന വർത്തകൾ കൂടി മുന്നിൽ കണ്ടാണ്​ പ്രവർത്തനങ്ങൾ. ഒാവുചാലുകളും മറ്റും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ മഴഎത്തും മുമ്പ്​ സമയ ബന്ധിതമായി പൂർത്തിയാക്കാനാണ്​ തീരുമാനം. അതിനായി ആരോഗ്യ പ്രവർത്തകർക്കും കുടുംബശ്രീ–തൊഴിലുറപ്പ്​ പ്രവർത്തകർക്കും ആവശ്യമായ നിർദേശങ്ങൾ വകുപ്പ്​ തലത്തിൽ നൽകിക്കഴിഞ്ഞു. 

Tags:    
News Summary - Dry day for a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.