Posted On
date_range Updated On
date_range അമിതമായി മദ്യപിച്ച യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു
നെടുമ്പാശ്ശേരി: അമിതമായി മദ്യപിച്ച യാത്രക്കാരനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഞായറാഴ്ച പുലർച്ച വിയറ്റ്നാമിലേക്ക് പോകുന്ന വിമാനത്തിൽ യാത്രചെയ്യാനെത്തിയ ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെയാണ് തിരിച്ചിറക്കിയത്.
വിമാനത്തിനകത്ത് സത്യബാബു സീറ്റിൽ ഇരിക്കാതെ ബഹളമുണ്ടാക്കി. യാത്രക്കാർ പരാതിപ്പെട്ടതോടെ പൈലറ്റ് ഇയാളോട് വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്നാണ് ഉദ്യോഗസ്ഥരെത്തി ബലമായി ഇറക്കിയത്. സത്യബാബുവിനെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.