പ്രതി സാം വി ജോൺ
Posted On
date_range Updated On
date_range മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പർവൈസറുടെ കഴുത്തിൽ കുത്തി; സുരക്ഷാ ജീവനക്കാരൻ പിടിയിൽ
മരട് (എറണാകുളം): മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത സൂപ്പർവൈസറുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച സുരക്ഷാ ജീവനക്കാരൻ പിടിയിലായി. കോട്ടയം എരുമേലി വള്ളിയനാട്ടു വീട്ടിൽ സാം വി. ജോൺ (50) എന്നയാളാണ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിലെ സെക്യൂരിറ്റി സൂപ്പർവൈസറെയാണ് സാം ആക്രമിച്ചത്. മദ്യപിച്ച് ജോലിക്ക് എത്തിയത് സൂപ്പർവൈസർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായ സാം കൈയിൽ കരുതിയ കത്തി എടുത്ത് സൂപ്പർവൈസറുടെ കഴുത്തിൽ കുത്തി.
ഉടൻ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്‍റെ കഴുത്തിൽ 13 സ്റ്റിച്ചുകളുണ്ട്. സൂപ്പർവൈസർ പിന്നീട് മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ സാജു ജോർജ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.