ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ മയക്കുമരുന്ന്കേസുകൾ രേഖപ്പെടുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാലുവർഷത്തിനിടെ, മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ചിരട്ടിയായെന്ന് രാജ്യസഭയിൽ ഹാരിസ് ബീരാൻ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി മറുപടി നൽകി. 2019ൽ കേരളത്തിൽ 9,245 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020 ൽ 4,968. 2022ൽ 26,619. 2022ൽ മഹാരാഷ്ട്രയിൽ 13,830 കേസുകളും പഞ്ചാബ് 12,442 ഉം ഉത്തർപ്രദേശിൽ 11,541 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ദുർബല സമൂഹങ്ങളിലേക്കും മയക്കുമരുന്ന് എത്തുന്നത് തടയുന്നതിനും മയക്കുമരുന്ന് ഭീഷണിയെ ചെറുക്കാനും കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന നിയമപാലകർ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനായി നാല് തലങ്ങളിലായുള്ള കോഓഡിനേഷൻ സെൻർ സംവിധാനം സ്ഥാപിച്ചതായും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.