????? ??????

കിണറിലെ മോ​ട്ടോർ വൃത്തിയാക്കിനിറങ്ങിയ രണ്ടുപേർ മരിച്ചു

കോട്ടയം: ഹോട്ടലി​​​െൻറ കിണറിലെ മോ​ട്ടോർ നന്നാക്കാനിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. രക്ഷിക്കാനിറ ങ്ങി ദേഹാസ്വസ്​ഥ്യം അനുവഭപ്പെട്ട രണ്ടു ഫയർഫോഴ്​സ്​ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി ത െങ്ങണായിൽ വാടകക്ക്​ താമസിക്കുന്ന മോസ്കോ മൂലമുറി ജോബി മാത്യു (38), പശ്ചിമബംഗാൾ ബാണാർ ഹട്ട്​ സ്വദേശി വിജയ്​ ഒറോൺ (29) എന്നിവരാണ്​ മരിച്ചത്​.

ചൊവ്വാഴ്ച ഉച്ചക്ക് 12നാണ്​ സംഭവം. ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്സ്റ്റാൻഡിനുസമീപം ഫൗസിയ ഹോട്ടലി​​െൻറ കിണറി​​​െൻറ മോ​ട്ടോർ നന്നാക്കുന്നതിനായി ഇറങ്ങവെയാണ്​ അപകടം. രക്ഷിക്കാനിറങ്ങിയ ഫയർമാൻമാരായ എസ്​.ടി. ഷിബു, റോബിൻ വർഗീസ്​ എന്നിവർക്കാണ്​ ദേഹാസ്വസ്ഥ്യം അനുഭ​വപ്പെട്ടത്​. ഇ​വരെ ചങ്ങനാശ്ശേരി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന്​ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് കിണറ്റിൽനിന്ന്​ ഇരുവരെയും പുറത്തെടുത്തത്.

ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ്​ കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് എത്തിയിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പ് ഫൗസിയ ഹോട്ടൽ തീപിടിച്ച് കത്തിനശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോഴത്തെ അപകടം.

Tags:    
News Summary - drowning- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.