തിരയിൽ​െപട്ട യുവദമ്പതികളെ കണ്ടെത്താനായില്ല

കൊല്ലം: ഞായറാഴ്ച രാത്രി കൊല്ലം ബീച്ചിൽ തിരയിൽ​ കാണാതായ യുവദമ്പതികളെ കണ്ടെത്താനായില്ല. കൊട്ടിയം പറക്കുളം കല് ലുവിളവീട്ടിൽ സുനിൽ (23), ശാന്തിനി (19) എന്നിവരെയാണ് കാണാതായത്.

തീരദേശപൊലീസും മറൈൻ എൻഫോഴ്സ്മ​െൻറും സംയുക്തമായി ആരംഭിച്ച തിരച്ചിൽ ഇന്നലെയും തുടർന്നു. കലക്ടർ എസ്. കാർത്തികേയൻ ബീച്ചിലെത്തി സ്ഥിതി വിലയിരുത്തി. ഉച്ചക്ക്​ 12.30 ഓടെ അതിർത്തിരക്ഷാസേനയും തിരച്ചിലിൽ പങ്കാളിയായി. 14 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്താണ് സംയുക്ത തിരച്ചിൽ. മത്സ്യത്തൊഴിലാളികളുടെ സഹകരണവും തേടിയിട്ടുണ്ട്.

അഞ്ചുമാസം മുമ്പാണ് സുനിലും ശാന്തിനിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. പെരുമണിൽ സുനിലി​​െൻറ സഹോദരൻ അനിൽകുമാറി​​െൻറ ഭാര്യാബന്ധുവി​​െൻറ വിവാഹത്തിൽ പങ്കെടുക്കാൻ ഇരുവരും പോയിരുന്നു. വൈകീട്ട്​ മങ്ങാടുള്ള വീട്ടിൽ വിരുന്നുസൽക്കാരത്തിലും പങ്കെടുത്തു.

മടങ്ങിവരുമ്പോഴാണ് ബന്ധുക്കൾക്കൊപ്പം ബീച്ചിലെത്തിയത്. കാൽതെറ്റി തിരയിലകപ്പെട്ട ശാന്തിനിയെ രക്ഷിക്കാൻ മുന്നോട്ടാഞ്ഞ സുനിലും തിരയിലകപ്പെടുകയായിരുന്നു. ഒപ്പം വന്നവർക്ക് നിലവിളിക്കാനേ കഴിഞ്ഞുള്ളൂ. മത്സ്യത്തൊഴിലാളികൾ തിരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. കൊട്ടിയം പുല്ലാങ്കുഴി പരേതനായ ഗോപാല​​െൻറയും ഇന്ദിരയുടെയും മകനാണ് സുനിൽ.

Tags:    
News Summary - drowning- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.