Posted On
date_range Updated On
date_range വയോധികൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു
അടൂർ: തുവയൂർ തെക്ക് മാഞ്ഞാലി മഹർഷി മംഗലം ക്ഷേത്രത്തിനടുത്ത് കുളത്തിൽ വീണ് വയോധികൻ മരിച്ചു. തുവയൂർ തെക്ക് കരിങ്ങാട്ട് മേലേതിൽ തങ്കപ്പൻ (68) ആണ് മരിച്ചത്.
കരയിൽ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ട് നാട്ടുകാർ അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന അടൂർ നിലയം ഓഫീസർ വി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിലെ സംഘം എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ്, സുരേഷ് കുമാർ, നാട്ടുകാരനായ അജയകുമാർ എന്നിവർ ചേർന്നാണ് ചെട്ടിയാരുപടി കുളത്തിൽ നിന്നു മൃതദേഹം പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.