ലൈസന്‍സ്: അപേക്ഷക്ക് ‘മഫ്ത’ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍

മലപ്പുറം: ലൈസന്‍സ് അപേക്ഷയിലെ ഫോട്ടോയില്‍ സ്ത്രീകളുടെ ചെവി കാണിക്കല്‍ നിര്‍ബന്ധമാണെന്ന ചില ആര്‍.ടി ഉദ്യോഗസ്ഥരുടെ പിടിവാശി തര്‍ക്കങ്ങള്‍ക്കിടയാക്കുന്നു.

മതവിശ്വാസത്തിന്‍െറ ഭാഗമായി തല മറയ്ക്കുന്നതിന് ‘മഫ്ത’ ധരിച്ചെടുത്ത ഫോട്ടോ പതിച്ച അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ നിരസിക്കുന്നതാണ് പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്. ഫോട്ടോയില്‍ ചെവി കാണിക്കല്‍ നിര്‍ബന്ധമാണെന്ന് നിയമമില്ളെന്നിരിക്കെ ചില ഉദ്യോഗസ്ഥരുടെ ദുര്‍വാശിക്കെതിരെ നിരവധി പരാതികളാണുയരുന്നത്. അതേസമയം, വിഷയത്തില്‍ കൃത്യത ഉണ്ടാക്കണമെന്ന ആര്‍.ടി ഉദ്യോഗസ്ഥരുടെ നിര്‍ദേശം മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്നുമില്ല. വ്യഴാഴ്ച മലപ്പുറം ആര്‍.ടി ഓഫിസില്‍ ഡ്രൈവിങ് ടെസ്റ്റിനത്തെിയ കൊണ്ടോട്ടി സ്വദേശിനിയായ അഡ്വ. ത്വഹാനിയുടെ അപേക്ഷ എം.വി.ഐ നിരസിച്ചു. അപേക്ഷയിലെ ഫോട്ടോയില്‍ ചെവി കാണുന്നില്ളെന്ന് പറഞ്ഞാണിത്. അപേക്ഷ നിരസിക്കുകയാണെന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ തയാറായില്ളെന്ന് ത്വഹാനി പറഞ്ഞു. നിരവധി മുസ്ലിം സ്ത്രീകള്‍ ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. മഫ്തയിട്ട ഫോട്ടോ പതിച്ചവരെല്ലാം ചെവി കാണിച്ചുള്ള ഫോട്ടോ എടുക്കാന്‍ വീണ്ടും സ്റ്റുഡിയോയിലേക്ക് പോകേണ്ട അവസ്ഥയാണ്.

മുസ്ലിം സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ട് എടുക്കുന്നതിന് പോലും ചെവി കാണിച്ച് ഫോട്ടോ എടുക്കല്‍ നിര്‍ബന്ധമില്ളെന്നിരിക്കെയാണ് ആര്‍.ടി ഉദ്യോഗസ്ഥര്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്നാണ് പരാതി. മുഖം വ്യക്തമായി കാണാന്‍ ചെവിയും ഉള്‍പ്പെടുത്തി ഫോട്ടോ എടുക്കണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറയുന്നില്ളെന്ന് മലപ്പുറം ആര്‍.ടി.ഒ കെ.എം. ഷാജി പറഞ്ഞു.
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ വേണമെന്ന് മാത്രമേ നിയമത്തില്‍ പറയുന്നുള്ളൂ. അതേസമയം, മുഖം വ്യക്തമാകാന്‍ ചെവി ഉള്‍പ്പെടെ കാണേണ്ടതുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ വിവേചനാധികാരമനുസരിച്ചാണ് ഇപ്പോള്‍ തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് നിരവധി കാലമായുള്ള ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - driving license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.