മലപ്പുറം: ഫോണിൽ സംസാരിച്ച് ബസ് ഒാടിച്ച ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മഞ്ചേരി-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ മുഹമ്മദ് ഷാഫിക്കെതിരെയാണ് മോേട്ടാർവാഹന വകുപ്പിെൻറ നടപടി. ഫോണിൽ സംസാരിച്ച് ഒരുകൈകൊണ്ട് ബസ് നിയന്ത്രിക്കുന്ന രംഗം യാത്രക്കാർ മൊബൈൽ കാമറയിൽ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കനത്ത മഴയിൽ കുട്ടികളടക്കം നിരവധി യാത്രക്കാരുള്ളപ്പോഴാണ് ഡ്രൈവറുടെ ഫോൺ സംഭാഷണം.
മതിയായ യോഗ്യതകളില്ലാതെ സ്കൂൾ ബസ് ഒാടിച്ച ഡ്രൈവർക്കെതിരെയും കേസെടുത്തു. കോട്ടക്കൽ-മരവട്ടം റൂട്ടിൽ സർവിസ് നടത്തുന്ന സ്കൂൾ ബസിലാണ് മതിയായ പ്രവൃത്തിപരിചയമില്ലാത്തതിെൻറ പേരിൽ ഡ്രൈവർക്കെതിരെ കേെസടുത്തത്. സ്കൂൾ അധികൃതർക്കെതിരെയും നടപടിയെടുക്കും. മതിയായ യോഗ്യതയുള്ളവരെ മാത്രമേ സ്കൂൾ ബസുകളിൽ ഡ്രൈവർമാരായി നിർത്താൻ പാടുള്ളൂവെന്നും അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നും പ്രധാനാധ്യാപകർക്ക് ആർ.ടി.ഒ നിർദേശം നൽകിയിരുന്നു. കുറഞ്ഞത് 10 വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരെ മാത്രമേ സ്കൂൾ ബസുകളിൽ ഡ്രൈവർമാരായി നിർത്താൻ പാടുള്ളൂ.
പരിശോധനക്ക് എം.വി.െഎമാരായ എം.പി. അബ്ദുൽ സുബൈർ, അഫ്സൽ അലി, എ.ജി. പ്രദീപ്കുമാർ, എ.എം.വി.െഎമാരായ അഭിലാഷ്, മുഹമ്മദ് ഷെഫീഖ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും സ്കൂൾ ബസുകളിൽ പരിശോധന കർശനമാക്കുമെന്ന് എം.വി.െഎ അറിയിച്ചു. മൊബൈൽഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്ന ബസ് ഡ്രൈവർമാരുടെ ദൃശ്യങ്ങൾ ബസിെൻറ രജിസ്ട്രേഷൻ നമ്പർ അടക്കം യാത്രക്കാർക്ക് മോേട്ടാർ വാഹന വകുപ്പിന് അയക്കാമെന്നും ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.