കൊച്ചി: കുടിവെള്ള ക്ഷാമം അതിഗൗരവമുള്ള പ്രശ്നമാണെന്നും ഇത് മനസ്സിലാക്കി ജല അതോറിറ്റി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഷാജി പി. ചാലി. മരട് നഗരസഭയിലെ ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നെട്ടൂർ സ്വദേശി ഇ.എൻ. നന്ദകുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ വാക്കാൽ നിർദേശം.
വിഷയത്തിൽ കലക്ടർ ഉൾപ്പെടെ എതിർകക്ഷികളോട് വിശദീകരണം തേടി. ഹരജി മാർച്ച് രണ്ടിന് വീണ്ടും പരിഗണിക്കും. മരട് നഗരസഭയിലെ ഒന്നു മുതൽ 33 വരെ ഡിവിഷനിലും സമീപങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.