തിരുവനന്തപുരം: ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയോ? പരാതി അറിയിക്കാം; പുതിയ ഹെൽപ്ലൈൻ നമ്പറായ ‘1916’ൽ കുടിവെള്ള വിതരണം, സ്വീവേജ് സംവിധാനം എന്നിവ സംബന്ധി ച്ച് പരാതി അറിയിക്കുന്നതിനുള്ള വാട്ടര്‍ അതോറിറ്റിയുടെ പുതിയ 24 മണിക്കൂര്‍ ഹെൽപ് ലൈ ന് നമ്പറാണിത്. ഇതിെൻറ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കറന്‍സിരഹിത സംവിധാനത്തിലൂടെ വെള്ളക്കരമടക്കുന്നതിന് ഏർപ്പെടുത്തിയ പി.ഒ.എസ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ഒരേസമയം 30 പരാതികള്‍ സ്വീകരിക്കാവുന്ന സംവിധാനമാണ് 1916 എന്ന പുതിയ ഹെല്പ് ലൈന്‍. അവധിദിനങ്ങളുള്പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് എവിടെ നിന്നും ഏത് നെറ്റ്്വര്ക്കില്നിന്നും ഫോണ്‍ വഴി പരാതി അറിയിക്കാം. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസിലെ അസിസ്റ്റൻറ് എന്‍ജിനീയര്‍ക്ക് ഫോണ്‍ വഴി കൈമാറും. ഒപ്പം ഔദ്യോഗിക മൊബൈല്‍ നമ്പറിലേക്കും ഔദ്യോഗിക ഇ-മെയിലിലേക്കും സന്ദേശങ്ങള്‍ അയക്കും.
പരാതിപരിഹാരം സംബന്ധിച്ച തുടര്‍നടപടികളുടെ വിവരവും പരാതിക്കാരന് കോള്‍ സെൻറര്‍ വഴി അറിയാം. ഈ നമ്പറിലേക്ക് വിളിക്കുന്നതിന് ചാര്‍ജ് ഈടാക്കില്ല. ഐ.ടി മിഷന് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയമാണ് 1916 എന്ന ഹെല്പ് ലൈന്‍ നമ്പര്‍ ജല അതോറിറ്റിക്ക് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.