Posted On
date_range Updated On
date_range നാടക സംവിധായകൻ ഗിരീഷ് കാരാടി അന്തരിച്ചു
താമരശ്ശേരി: നാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി (49) അന്തരിച്ചു. കാരാടി പരേതനായ രാഘൻ വൈദ്യരുടെ മകനാണ്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
കാൽ നൂറ്റാണ്ടായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന യുവജനോത്സവത്തിൽ ഗിരീഷ് സംവിധാനം ചെയ്ത നാടകങ്ങൾക്ക് ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
നാടക രംഗത്തെ സംഭാവനക്ക് നിരവധി അവാർഡുകളും ഗിരീഷ് കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി തവണ വയനാട്ടിൽ 'വേനൽ തുമ്പികൾ 'കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു. അസുഖ ബാധിതനായി ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: അഭിജിത്, അരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.